Premalu ആ വാര്‍ത്തകള്‍ തെറ്റ്, പ്രേമലു ഒടിടി അവകാശം വിറ്റ് പോയിട്ടില്ല, ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഭാവന സ്റ്റുഡിയോസ്

കെ ആര്‍ അനൂപ്

വ്യാഴം, 29 ഫെബ്രുവരി 2024 (11:25 IST)
പ്രേമലു ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് സിനിമയുടെ നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ്.
 
പരമാവധി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം മാത്രമാകും ഒടിടിനെ കുറച്ച് ചിന്തിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. തെലുങ്ക് പതിപ്പിന്റെ പ്രതികരണം കൂടി നോക്കിയാകും അവരുടെ തീരുമാനം. അതുകഴിഞ്ഞെ ഒടിടി ചര്‍ച്ചകള്‍ ആരംഭിക്കൂ എന്നും നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡീസ് പറഞ്ഞു.
 
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് പ്രേമലുവിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നാലാമത്തെ ആഴ്ചയിലും മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്.
 
ഇപ്പോഴും ഒരു കോടി കളക്ഷന്‍ പ്രേമലു നേടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നൂറുകോടി ക്ലബ്ബില്‍ പ്രേമലു എത്തുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.അങ്ങനെയായാല്‍ സോളോ നായകനെന്ന നിലയില്‍ സിനിമ നസ്‌ലെന് വലിയ അവസരങ്ങളാണ് മുന്നിലുള്ളത്. 
 
  ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും മികച്ച അഭിപ്രായമുണ്ടാക്കിയപ്പോലും പ്രേമലു വീണില്ല.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍