'ബറോസ്' റിലീസ് മാറ്റാനുള്ള കാരണമെന്ത് ? മാര്‍ച്ചില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്, ഈ തീരുമാനത്തിന് പിന്നില്‍ ഇതാണ് !

കെ ആര്‍ അനൂപ്

വ്യാഴം, 29 ഫെബ്രുവരി 2024 (09:12 IST)
മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും അദ്ദേഹം തന്നെയാണ്. മാര്‍ച്ച് 28നാണ് സിനിമയുടെ റിലീസ്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ന്നിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ റിലീസ് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മെയ് 6 ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.
 
 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന സിനിമകളുമായി ക്ലാഷ് റിലീസ് ഒഴിവാക്കുന്നതിനായിട്ടാണ് മെയ് മാസത്തില്‍ റിലീസ് തീരുമാനിച്ചത്.
 
ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ നടക്കുകയാണ് എന്നാണ് വിവരം.
 
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ബറോസ് 2021 മാര്‍ച്ച് 24 ആയിരുന്നു ലോഞ്ച് ചെയ്തത്.170 ദിവസത്തോളം ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 
 
 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
 
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ തുടങ്ങിയവരും ഈ 3 ഡി ചിത്രത്തിന്റെ ഭാഗമാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍