മമ്മൂട്ടിയും ജയറാമും ഒന്നിച്ചിട്ടും കാര്യമില്ല !'ഓസ്ലർ'ന് ബോക്‌സ് ഓഫീസിൽ എന്ത് സംഭവിച്ചു ?

കെ ആര്‍ അനൂപ്
വ്യാഴം, 18 ജനുവരി 2024 (13:00 IST)
മലയാളത്തിൻറെ മെഗാസ്റ്റാറും ജയറാമും ഒന്നിച്ചപ്പോൾ ഓസ്ലർ കാണാൻ ആദ്യം ജനങ്ങൾ ഒഴുകി. ടൈറ്റിൽ റോളിൽ ജയറാം എത്തിയപ്പോൾ കഥയിൽ പ്രാധാന്യമുള്ള അതിഥി വേഷത്തിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടു. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടി ബോക്‌സ് ഓഫീസിൽ കത്തിക്കേറിയ ഓസ്ലറിന് പിന്നീട് എന്ത് സംഭവിച്ചു ?
 
ജനുവരി 11നാണ് അബ്രഹാം ഓസ്ലർ പ്രദർശനത്തിന് എത്തിയത്.മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തിയ ത്രില്ലർ ചിത്രത്തിൻറെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
ഇതുവരെ നേടിയത് 27 കോടിക്ക് അടുത്താണ്. റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കളക്ഷൻ ആണ് ഇത്. കേരളത്തിൽനിന്ന് 14 കോടി നേടി. ഇന്നത്തെ പ്രദർശനം അവസാനിക്കുമ്പോൾ 15 കോടിയിലേക്ക് കേരളത്തിലെ കളക്ഷൻ കടക്കും.മറ്റ് പ്രദേശങ്ങിൽ നിന്നും 1.25 കോടിയും വിദേശത്ത് നിന്നും ഏകദേശം 11കോടിയും നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article