ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു, മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും, അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലപ്പോഴും വാര്‍ത്തകള്‍ ആകാറുണ്ട്. അതിനിടെ സംവിധായകന്‍ പങ്കുവെച്ച പുതിയ പോസ്റ്റും വൈറലായി മാറി.അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയിരിക്കുന്നു.താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടുമെന്നും അദ്ദേഹം കുറിച്ചു.
2022 ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ഗോള്‍ഡ് ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോഴും സിനിമയെക്കുറിച്ച് പറയാനേ അല്‍ഫോണ്‍സ് പുത്രന് നേരമുള്ളൂ. സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നിരന്തരം മറുപടി കൊടുക്കാറുണ്ട്.പൃഥ്വിരാജ്, നയന്‍താര, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, വിനയ് ഫോര്‍ട്ട്, ലാലു അലക്‌സ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.