ദിലീപിഹംനൊപ്പം തന്നെ മകള്‍ ! അച്ഛനോടുള്ള സ്‌നേഹം വിവാഹ വേദിയിലും കാണാം, ഭാഗ്യ സുരേഷിന്റെ കല്യാണത്തിനിടെ

കെ ആര്‍ അനൂപ്

വ്യാഴം, 18 ജനുവരി 2024 (11:06 IST)
Dileep
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരാന്‍ ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പമായിരുന്നു എത്തിയത്.വധൂവരന്മാരായ ഭാഗ്യക്കും ശ്രേയസിനും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന ശേഷമാണ് നടന്‍ മടങ്ങിയത്. വിവാഹ തലേന്ന് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ദിലീപും കാവ്യയും എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

വിവാഹ ദിവസവും ദിലീപും കുടുംബവും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞു.നടി ഖുശ്ബു സുന്ദറിന്റെ കൂടെയുള്ള നടന്റെ ചിത്രങ്ങളും വൈറലായി.കാവ്യയും മകള്‍ മഹാലക്ഷ്മിയും ഗുരുവായൂരില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കാവ്യയും മകളും അമ്പല പരിസരത്തോ ഓഡിറ്റോറിയത്തിലോ വന്നതായി ചിത്രങ്ങളില്‍ ഒന്നും കണ്ടില്ല.
സുരേഷ് ഗോപിയുടെ വീട്ടിലെത്തിയ ദിവസം തന്നെ ദിലീപും കാവ്യയും അക്ഷതം സ്വീകരിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിനായി എത്തിയ താരങ്ങള്‍ക്കെല്ലാം ഗുരുവായൂര്‍ അമ്പല പരിസരത്ത് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷതം സമ്മാനിച്ചിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍