വിവാഹത്തിന് ഇപ്പോൾ തയ്യാറല്ല, ഒന്നിച്ച് ജീവിക്കുന്നു,രശ്മികയും വിജയും വീണ്ടും വാർത്തകളിൽ നിറയുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 18 ജനുവരി 2024 (09:11 IST)
കരിയറിലെ ഉയർന്ന സമയത്തിലൂടെയാണ് രശ്മിക മന്ദാന കടന്നുപോകുന്നത്.നാഷണൽ ക്രഷ് ആയി അറിയപ്പെടുന്ന താരം പ്രണയത്തിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറാണ് പതിവ്. വിജയ് ദേവരകൊണ്ടയുമായി ലിവിംഗ് ടുഗെദറിലാണ് നടി എന്നാണ് കേൾക്കുന്നത്. റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് വിജയിനോട് ചോദിച്ചപ്പോൾ ആരാധകരെ നിരാശപ്പെടുത്താനില്ലെന്നാണ് മറുപടിയായി താരം പറഞ്ഞത്. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ രണ്ടാളെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
 
രശ്മികയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു, ഇത് അടുത്ത വൃത്തങ്ങൾ നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ് രണ്ട് താരങ്ങളും. ഇരുവർക്കും മിഡിയിലുള്ള ബന്ധത്തെക്കുറിച്ച് താരങ്ങൾ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.ALSO READ: Alphonse Puthren: താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടും, ഇനി അങ്ങനെയാകട്ടെയെന്ന് അല്‍ഫോന്‍സ് പുത്രന്‍
 
 താരങ്ങൾ ഒരുമിച്ച് കഴിയുകയാണ്.സന്തുഷ്ടരും ബന്ധം മുന്നോട്ട് എങ്ങനെയാണ് മുന്നോട്ട് പോകുന്നു എന്നതിൽ സംതൃപ്തരുമാണ്. ഇപ്പോൾ വിവാഹനിശ്ചയം നടത്തേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് തോന്നുന്നില്ല. മാത്രവുമല്ല, അവരുടെ വർക്കിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. അടുത്തൊന്നും ഇരുവരും വിവാഹത്തിലേക്ക് കടക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍