Alphonse Puthren: താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടും, ഇനി അങ്ങനെയാകട്ടെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 ജനുവരി 2024 (08:59 IST)
Alphonse Puthren: താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടുമെന്നും ഇനി അങ്ങനെയാകട്ടെയെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മയ്ക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തതുകൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞു പേടിപ്പിക്കുന്നതു കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റാഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആകട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി കുറിപ്പുകളിലൂടെ സമീപകാലത്ത് അല്‍ഫോണ്‍സ് പുത്രന്‍ വിവാഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.
 
അതിലൊന്നാണ് തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് പറഞ്ഞതും അത് കണ്ടുപിടിച്ച രീതി വിശദീകരിച്ചതും. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം തിയേറ്റര്‍ ഉടമകള്‍ ആണെന്നും നടന്‍ പറഞ്ഞിരുന്നു. ഗോള്‍ഡ് എന്ന പൃഥ്വിരാജ് ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റേതായി അവസാനമായി റിലീസ് ചെയ്ത സിനിമ. ചിത്രത്തിന് വേണ്ടത്ര വിജയം ലഭിച്ചിരുന്നില്ല. പിന്നാലെ സിനിമകള്‍ ചെയ്യില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍