എനിക്ക് പുകവലിക്കുന്ന ശീലമില്ല, സിനിമയ്ക്ക് വേണ്ടി ബീഡി വലിച്ച് മൈഗ്രെയ്ൻ വന്നുവെന്ന് മഹേഷ് ബാബു

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (19:27 IST)
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിന്റെ പുതുതായി റിലീസ് ചെയ്ത ഗുണ്ടൂര്‍ കാരം മികച്ച അഭിപ്രായം നേടി ബോക്‌സോഫീസില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ ടഫ് ലുക്കിലാണ് താരമെത്തുന്നത്. സിനിമയില്‍ താരം ബീഡി വലിയ്ക്കുന്ന ഒട്ടേറെ രംഗങ്ങളാണുള്ളത്. സിനിമയില്‍ ഇത് കൂളായി തോന്നുമെങ്കിലും ചിത്രത്തിന് വേണ്ടി ബീഡി വലിച്ചത് മൈഗെയ്‌നിന് കാരണമായതായി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.
 
ഞാന്‍ പുകവലിയ്ക്കാറില്ല. അതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. ഗ്രാമ്പുവിന്റെ ഇലകൊണ്ടുണ്ടാക്കിയ ആയൂര്‍വേദ ബീഡിയാണ് സിനിമയ്ക്കായി ഞാന്‍ ഉപയോഗിച്ചത്. തുടക്കത്തില്‍ ശരിയ്ക്കുമുള്ള ബീഡിയാണ് എനിക്ക് തന്നത്. എന്നാല്‍ അത് ഉപയോഗിച്ചപ്പോള്‍ എനിക്ക് മൈഗ്രെയ്ന്‍ വന്നു. ഞാന്‍ ഈ കാര്യം സംവിധായകനോട് പറഞ്ഞപ്പോഴാണ് എനിക്ക് വേണ്ടി പ്രത്യേകമായി ബീഡി കൊണ്ടുവന്നത്. അതില്‍ പുകയിലയുണ്ടായിരുന്നില്ല. താരം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍