വിരാട് രണ്ടാമതും അച്ഛനാകുന്നു,അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായി?

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (13:24 IST)
സിനിമ-ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താര ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. രണ്ടാളുടെയും പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റിയതാണ്. 2017 ലാണ് താര വിവാഹം നടന്നത്. കോവിഡ് കാലത്തായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.വാമിക എന്നാണ് കുട്ടിയുടെ പേര്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.
 
അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ് താരകുടുംബം. ആദ്യത്തെ കുഞ്ഞ് എത്തുന്ന വിവരം അവസാന നിമിഷം ആയിരുന്നു അനുഷ്‌ക ആരാധകരുമായി പങ്കുവെച്ചത്. ഇത്തവണയും ആ പതിവ് തെറ്റില്ല. ഗര്‍ഭിണിയായ വിവരം ഔദ്യോഗികമായി വൈകിയെ പുറത്തുവിടുകയുള്ളൂ. കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്‌കയെ പൊതുവേദികളില്‍ ഒന്നും കാണാറില്ല.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article