പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി സിനിമയ്ക്കായി റെക്കോര്‍ഡ് പ്രതിഫലം ആവശ്യപ്പെട്ടതാണ് കേള്‍ക്കുന്നത്. രണ്ടര കോടിയാണ് നാനിയുടെ സിനിമയില്‍ അഭിനയിക്കാനായി താരം വാങ്ങുന്നത്. തീര്‍ന്നില്ല അടുത്ത ചിത്രത്തിനായി മൂന്നു കോടിയിലേറെ നടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ മറ്റ് നായിക നടിമാരോളം വരില്ല മൃണാളിന്റെ ജനപ്രീതി. അതുകൊണ്ടുതന്നെ ഇത്രയും വലിയ തുക നല്‍കാന്‍ നിര്‍മ്മാതാക്കളും തയ്യാറല്ല. എന്തിനാണ് ഇത്രയും വലിയ തുക നല്‍കുന്നത് എന്നാണ് പല നിര്‍മ്മാതാക്കളും ചോദിക്കുന്നത്.