ആ മൂന്ന് നടിമാരുടെ നായകനായി അഭിനയിക്കാൻ ആഗ്രഹമുണ്ട്: തുറന്നു പറഞ്ഞ് ബേസിൽ

നിഹാരിക കെ എസ്
ബുധന്‍, 20 നവം‌ബര്‍ 2024 (09:44 IST)
വിനീത് ശ്രീനിവാസനന്റെ സഹസംവിധായകനായി കരിയർ തുടങ്ങിയ ബേസിൽ ജോസഫ് കുഞ്ഞിരാമായണത്തിലൂടെയാണ് സ്വാതന്ത്ര്യ സംവിധായകനാകുന്നത്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ബേസിൽ. സൂഷ്മദർശിനിയാണ് ബേസിലിന്റേതായി റിലീസ് ആകാനുള്ള ചിത്രം. നസ്രിയ നാസിം ആണ് ഇതിൽ നായിക. ചിത്രത്തിന്റെ പ്രൊമോഷനിടെ ബേസിൽ പറഞ്ഞ 'അഭിനയ ആഗ്രഹ'ങ്ങൾ ശ്രദ്ധേയമാകുന്നു. 
 
ഏതൊക്കെ നടിമാരുടെ കൂടെ നായകനായി അഭിനയിക്കാനാണ് ആഗ്രഹമെന്ന അവതാരകന്റെ ചോദ്യത്തിന് ബേസിൽ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം. ബോളിവുഡിൽ നിന്നും ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരുടെ നായകനായി അഭിനയിക്കണമെന്നും ഹോളിവുഡിൽ നിന്നാണെങ്കിൽ എമ്മാ വാട്സന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹമെന്നും ബേസിൽ പറഞ്ഞു. 
 
നസ്രിയ കുറിച്ചും ബേസിൽ പറയുന്നുണ്ട്. നസ്രിയയ്ക്കും തനിക്കും ഒരേ സ്വഭാവമാണെന്നും ഷൂട്ടിങ് സമയം സെറ്റ് നിറയെ തമാശ ആയിരുന്നുവെന്നും ബേസിൽ പറയുന്നു. കൂട്ടം കൂടുമ്പോൾ അതിന്റെ നടുക്കിരിക്കുന്നവരില്ലേ? കുറെ തള്ള് കഥകളൊക്കെ പറഞ്ഞ്? ആ ടീം ആണ് താനും നസ്രിയയും എന്ന് ബേസിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article