അങ്ങനെ പറയാന്‍ മകളോട് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്,ആ ചോദ്യത്തിന് ബേസിലെന്ന് അവള്‍ ഉത്തരം പറയും, ടോവിനോ പറയുന്നു
'ടോവിനോയുടെ ഫാന്‍ ആണോ ബേസിലിന്റെ ഫാന്‍ ആണോ എന്ന് ചോദിച്ചാല്‍ അവള്‍ പറയും ബേസിലിന്റേതാണെന്ന്. വളര്‍ത്തു ഗുണം. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്, മോളെ അങ്ങനെ ആരെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ കഴിവ് കുറവുള്ളവര്‍ക്ക് അംഗീകാരം കൊടുക്കുക. മിന്നല്‍ മുരളി സിനിമ റിലീസിന് മാസങ്ങള്‍ക്ക് മുന്‍പേ ബേസിലിന്റെ വീട്ടിലിരുന്ന് കണ്ട ആദ്യ പ്രേക്ഷകരില്‍ ഒരാളാണ് ഇഷ.റ്റെഹാന്‍ അന്ന് തീരെ ചെറുതാണ്.മിക്കപ്പോഴും ഉറക്കമായിരിക്കും.
ഇഷയുടെ മുഖത്ത് നിന്നാണ് ബേസില്‍ ആദ്യം സിനിമയുടെ റിയാക്ഷന്‍ എല്ലാം എടുക്കുന്നത്. കുട്ടികള്‍ക്ക് വര്‍ക്ക് ആകുന്നുണ്ടോ എന്നാണ് അവന് അറിയേണ്ടത്. ബാക്കി ആരുടെയും കാര്യം ശ്രദ്ധിക്കുന്നില്ല. ഞാന്‍ ബേസിലിന്റെ പടത്തിലൊക്കെ അഭിനയിക്കുകയാണെങ്കില്‍ ഇവള്‍ വിളിച്ചിട്ട് അപ്പനെ വീട്ടിലേക്ക് വിടണം എന്നൊക്കെ പറയും. അത്രയ്ക്ക് കമ്പനി ഉള്ളവരാണ് ബേസിലും ഇഷയും. അവര്‍ രണ്ടുപേരും സമപ്രായക്കാര്‍ ആണല്ലോ മാനസിക വളര്‍ച്ചകൊണ്ട്',- ടോവിനോ പറഞ്ഞു.