'ആ സിനിമയുടെ ക്ലൈമാക്‌സില്‍ ടോവിനോ ലോകകപ്പ് പൊളിച്ച് നടന്നുവരുന്ന ഒരു സീന്‍ ഉണ്ട് അതില്‍ എന്റെ ഒരു റിയാക്ഷന്‍ ഉണ്ടായിരുന്നു ആ സീനായി സീനിനായി രണ്ട് ടെക്കുകള്‍ എടുത്തിരുന്നു അതിലെ രണ്ടാമത്തെ ടേക്കില്‍ സീക്വന്‍സ് ആയിരുന്നു അവര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് ഞാന്‍ അത് കാണുന്നത്.
അപ്പോള്‍ ഞാന്‍ ബേസിലിനോട് അക്കാര്യം പറഞ്ഞു. ഫസ്റ്റ് ടേക്ക് ഇതിനേക്കാള്‍ നന്നായിരിക്കും എന്നും അത് ഒന്നുകൂടെ കണ്ടു നോക്കാനും ഞാന്‍ അവനോട് ആവശ്യപ്പെട്ടു. ആ ഫസ്റ്റ് ടേക്ക് സിറ്റുവേഷന് കുറച്ച് കൂടെ യോജിക്കുമെന്ന ചിന്ത എനിക്കുണ്ടായിരുന്നും അദ്ദേഹം അത് ചെയ്തു തന്നു. ബേസിലിനെ പോലെ വലിയ വിഷനുള്ള ഒരു സംവിധായകന്‍ അത് ചെയ്തപ്പോള്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ ഒട്ടും ഇന്‍സെക്വയര്‍ ആയിരുന്നില്ല. കൂടെയുള്ള ഒരാള്‍ പറയുന്നതില്‍ പോയിന്റ് ഉണ്ടെങ്കില്‍ അത് സീരിയസ് ആയി എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ',- അജു വര്‍ഗീസ് പറഞ്ഞു.