ദുൽഖറിന് കൈ പൊള്ളിയോ? നാനി ചിത്രം ഹിറ്റ് 3 കേരളത്തിൽ നിന്നും നേടിയത് എത്ര?

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (16:50 IST)
ഹിറ്റ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നാനി നായകനായി വന്ന ചിത്രം മെയ് ഒന്നിന് ആഗോള റിലീസായി എത്തുകയായിരുന്നു.ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രം, റിലീസ് ചെയ്ത് 4  ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടിയും കേരളത്തിൽ മാത്രം 1.10 കോടി രൂപയുമാണ്. 
 
പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ട് മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ  ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് സിനിമ കേരളത്തിൽ എത്തിച്ചത്. 
 
ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച ചിത്രം  കേരളത്തിലും മികച്ച  പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3,  ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ്  പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍