എനിക്ക് ഏറ്റവും ആരാധകരുള്ളത് കേരളത്തിൽ: കെ.ജി.എഫ് നായിക ശ്രീനിധി പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 23 ഏപ്രില്‍ 2025 (10:41 IST)
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന നടിയാണ് ശ്രീനിധി ഷെട്ടി. കെ.ജി.എഫ് ഒന്നിലും രണ്ടിലും അഭിനയിച്ചതോടെ ശ്രീനിധിയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 ആണ് ശ്രീനിധിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ നിന്നാണെന്ന് പറയുകയാണ് നടി. 
 
ഫാൻ പേജുകളിൽ 75 ശതമാനവും കേരളത്തിൽ നിന്നാണെന്നും മലയാളികളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും ശ്രീനിധി പറഞ്ഞു. വെറൈറ്റി മീഡിയയിൽ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മലയാളികളാണ് തന്നെ കൂടുതലും സ്നേഹിക്കുന്നതെന്നും, എന്തുകൊണ്ടാണ് അവർക്ക് തന്നോട് ഇത്ര സ്നേഹമെന്ന് തനിക്കറിയില്ലെന്നും ശ്രീനിധി പറയുന്നു.
 
'ഞാൻ ആരെയും ഫാൻസ്‌ എന്ന് വിളിക്കുന്നില്ല. പക്ഷെ എനിക്കുള്ള ഫാൻ പേജുകളിൽ കൂടുതലും മലയാളികളാണ്. 65-70 ശതമാനവും മലയാളികളാണ്. അവരാണ് കൂടുതലും എന്നെ സ്‌നേഹിക്കുന്നത് . മലയാളികൾക്ക് എന്നോട് ഇത്രയും സ്നേഹം എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആരാധകരായി കുറച്ചുപേർ കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഉണ്ട് പക്ഷെ 75 ശതമാനവും കേരളത്തിൽ നിന്നാണ്,' ശ്രീനിധി ഷെട്ടി.
 
കേരളത്തിൽ കൊച്ചിയിൽ എപ്പോൾ വന്നാലും ഒരുകൂട്ടം ചെറുപ്പക്കാർ തന്നെ കാണാൻ എത്തുമെന്ന് നാനി പറഞ്ഞു. അവസാനമായി സരിപോധാ ശനിവാരം എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോള്‍ ഈ ചെറുപ്പക്കാര്‍ നാനിക്ക് ഒരു ഷര്‍ട്ട് സമ്മാനമായി കൊടുത്തതും അത് ഒരു പരിപാടിയില്‍ ധരിച്ചതും നാനി ഓര്‍മിച്ചു. ഹിറ്റ് 3 സിനിമയുടെ റിലീസ് ദിവസം ഫാൻ ഷോ കേരളത്തിൽ നടത്തുന്നതായി കേട്ടുവെന്നും ആ സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും നാനി കൂട്ടിച്ചേർത്തു. എപ്പോൾ കേരളത്തിൽ വന്നാലും ആൾക്കൂട്ടത്തിനടിയിൽ ഞാൻ പരിചയം ഉള്ളവരുടെ മുഖം തിരയാറുണ്ടെന്നും നാനി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍