നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ 4 നല്ല മലയാള സിനിമകള്‍ ഇതാ, ഇതില്‍ എത്ര എണ്ണം കണ്ടിട്ടുണ്ട് ?

കെ ആര്‍ അനൂപ്

വ്യാഴം, 25 ജനുവരി 2024 (12:06 IST)
ആരാലും ആഘോഷിക്കപ്പെടാതെ പോയ നല്ല സിനിമകള്‍ നമുക്കു ചുറ്റിലും ഒളിഞ്ഞു കിടപ്പുണ്ട്. ഒരുപക്ഷേ തിയറ്ററുകളില്‍ വലിയ വിജയം ആകാത്തത് കൊണ്ടാകാം അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ടാം പല കാരണങ്ങള്‍ കൊണ്ട് നമ്മളെല്ലാം മിസ്സ് ആക്കിയ നല്ല 4 സിനിമകള്‍ പരിചയപ്പെടാം.
 
മഞ്ചാടിക്കുരു
 
അഞ്ജലി മേനോന്‍ എന്ന സംവിധായികയെ മലയാള സിനിമാലോകം അടുത്തറിഞ്ഞത് മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെയാണ്. 2012 മെയ് 18ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ഒരു പിടി നല്ല താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പഴയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കാണേണ്ട ഒരു സിനിമയാണിത്. നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.
മികച്ച തിരക്കഥാകൃത്തിനുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം അഞ്ജലി മേനോന് ലഭിച്ചു.
 
അരികെ
 
2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അരികെ. സ്ഥിരം ട്രാക്കില്‍ നിന്ന് ഒന്ന് മാറി നടന്നാല്‍ ദിലീപിന്റെ ചിത്രങ്ങള്‍ പരാജയപ്പെടും. അതുതന്നെയാണ് അരികെയ്ക്കും സംഭവിച്ചത്. ദിലീപ് ചിത്രങ്ങളുടെ സ്ഥിരം ചേരുവകള്‍ ഇതില്‍ ഉണ്ടായിരുന്നില്ല.ദിലീപ്, മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്.സുനില്‍ ഗംഗോപാധ്യായുടെ ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥ സംവിധായകന്‍ ഒരുക്കിയത്. കാണേണ്ട ദിലീപ് ചിത്രങ്ങളില്‍ ഒന്നാണ് അരികെ.
 
മേല്‍വിലാസം
2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേല്‍വിലാസം. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച കോര്‍ട്ട് റൂം ഡ്രാമ ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമായി മേല്‍വിലാസം ധൈര്യമായി പറയാം. നവാഗതനായ മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. സ്വദേശ് ദീപക് എഴുതിയ കോര്‍ട്ട് മാര്‍ഷല്‍ എന്ന നാടകത്തെ ആസ്പദമാക്കി സൂര്യ കൃഷ്ണമൂര്‍ത്തിയാണ് തിരക്കഥ ഒരുക്കിയത്.പാര്‍ഥിപനും സുരേഷ് ഗോപിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
 
ലുക്കാ ചുപ്പി
 
 2015-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജയസൂര്യ , മുരളി ഗോപി , ജോജു ജോര്‍ജ്ജ് , രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ബാഷ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തത്. കോളേജിലൊക്കെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ 14 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍