മോഹന്‍ലാല്‍ പറഞ്ഞപോലെ തന്നെ, മാസ് മാത്രം പ്രതീക്ഷിച്ചു പോകരുത്,വാലിബന്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍
ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഒടുവില്‍ മലൈക്കോട്ടൈ വാലിബന്‍ എത്തിയിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. നല്ലൊരു സിനിമ അനുഭവം എന്നാണ് കൂടുതല്‍ ആളുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ എഴുതുന്നത്.വാലിബന്റെ ആദ്യ പകുതി വളരെ നന്നായിരുന്നുവെന്ന അഭിപ്രായങ്ങളും പുറത്തുവന്നു.