ആദ്യ ഷോ എപ്പോള്‍?'മലൈക്കോട്ടൈ വാലിബന്‍' എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കെ ആര്‍ അനൂപ്

ബുധന്‍, 24 ജനുവരി 2024 (15:39 IST)
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ആക്ഷന്‍ പായ്ക്ക് ഡ്രാമയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സിനിമയുടെ ആദ്യ ഷോ എപ്പോള്‍ തുടങ്ങുമെന്ന് കാര്യത്തില്‍ തീരുമാനമായി.
 ജനുവരി 25 ന് രാവിലെ 6 മണിക്ക് വിദേശയിടങ്ങളില്‍ ഷോ ആരംഭിക്കും.ചിത്രത്തിന് എല്ലാ സെന്‍സര്‍ ബോര്‍ഡുകളില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചു.ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്ഡിഎഫ്എസ്) രാവിലെ 6:30 ന് ആരംഭിക്കും.
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍