'ഗോഡ് ബ്ലെസ് യു മാമേ', കളര്‍ഫുള്‍ പോസ്റ്ററുമായി അജിത്ത് വീണ്ടും,'ഗുഡ് ബാഡ് അഗ്ലി' സെക്കന്‍ഡ് ലുക്ക്

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (12:31 IST)
2024 ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അജിത്തിന്റെ ആരാധകര്‍. മാസങ്ങള്‍ക്കുശേഷം തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമ ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് പ്രതീക്ഷയാണ് അവര്‍ക്ക്. നടന്റെ പുത്തന്‍പടം ഗുഡ് ബാഡ് അഗ്ലി ഒരുങ്ങുകയാണ്.ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീല നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നടന്‍ സുനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.
 
'ഗോഡ് ബ്ലെസ് യു മാമേ' എന്ന് എഴുതി കൊണ്ടാണ് പോസ്റ്റര്‍ പങ്കുവെച്ചത്. കളര്‍ഫുള്‍ ലുക്കില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ അണിയറക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.മാര്‍ക്ക് ആന്റണിയുടെ വിജയത്തിനുശേഷം അജിത്തുമായി കൈകോര്‍ക്കുന്ന ആദിക് രവിചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article