അന്ന് ഗര്‍ഭിണിയായിരുന്നു,ബേബി ബമ്പുമായി കല്‍ക്കിയില്‍ ദീപിക അഭിനയിച്ചു, ആരാധകരുടെ കണ്ടെത്തല്‍

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (12:12 IST)
Kalki 2898 AD
കല്‍ക്കി 2898 എഡിയിലെ ദീപിക പദുക്കോണിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. സിനിമ ചിത്രീകരിക്കുന്ന സമയത്ത് നടി ഗര്‍ഭിണിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനുള്ള തെളിവുകളും സോഷ്യല്‍ മീഡിയ കണ്ടെത്തി.നടിക്ക് തീയിലൂടെ നടക്കുന്ന ഒരു രംഗമുണ്ട് .ദീപികയുടെ സുമതി എന്ന കഥാപാത്രം ജ്വലിക്കുന്ന തീജ്വാലകളിലൂടെ ധീരതയോടെ മുന്നോട്ട് പോകുമ്പോള്‍ നടിയുടെ ബേബി ബമ്പ് വ്യക്തമായി കാണാം എന്നാണ് സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്.
 
നടിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്.ഗെയിം ഓഫ് ത്രോണ്‍സ് ഉള്‍പ്പടിയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ പ്രകടനത്തോളം വരുന്നതാണ് നടിയുടെ അഭിനയം എന്നാണ് ആരാധകര്‍ പറയുന്നത്.
 
അമിതാഭ് ബച്ചനും കമല്‍ഹാസനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിച്ചത്. 
 ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും സംവിധായകന്‍ നാഗ് അശ്വിന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article