'ഉള്ളിലൊതുക്കിയ വിഷമം പൊട്ടിക്കരച്ചിലായി'; മകനെ ഓര്‍ത്ത് സിദ്ദിഖ്, ആശ്വസിപ്പിച്ച് സഹപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂണ്‍ 2024 (09:12 IST)
അവന്‍ ഇനി തിരിച്ചു വരില്ല, കളി ചിരികള്‍ വീട്ടില്‍ ഉയരില്ല, ഓര്‍മ്മകള്‍ ബാക്കിയാക്കി സിദ്ദിഖിന്റെ മകന്‍ റാഷിന്‍ എന്ന സാപ്പി യാത്രയായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു റാഷിന്‍. എല്ലാവര്‍ക്കും അവന്‍ സാപ്പിയായിരുന്നു. സിദ്ദിഖിന്റെ മകന്റെ വിയോഗം അറിഞ്ഞ് കാക്കനാട് പടമുകളിലെ വീട്ടിലേക്ക് സിനിമാലോകത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു. മുഖത്ത് ചിരിയുമായി എപ്പോഴും കണ്ടിട്ടുള്ള സിദ്ദിഖ് ആകെ തളര്‍ന്നിരുന്നു. സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയാതെ അദ്ദേഹം വേദന ഉള്ളിലൊതുക്കി. 
 
ഓരോ സഹപ്രവര്‍ത്തകരെ കാണുമ്പോഴും ചെറുതായി തലയാട്ടി. ഉള്ളിലെ സങ്കടം മുഖത്ത് കാണുന്നുണ്ടായിരുന്നു. ആരാലും കാണാതെ ഉള്ളിലൊതുക്കിയ വിഷമം സഹപ്രവര്‍ത്തകര്‍ ചേര്‍ത്ത് പിടിച്ചതോടെ പൊട്ടിക്കരച്ചിലായി.
 
ദിലീപ്, ഫഹദ് ഫാസില്‍, മനോജ് കെ. ജയന്‍, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, റഹ്‌മാന്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, ഷാഫി, ആന്റണി പെരുമ്പാവൂര്‍, ഇടവേള ബാബു, സായികുമാര്‍, അജയ് വാസുദേവ്, ടിനി ടോം, കുഞ്ചന്‍, അനൂപ് ചന്ദ്രന്‍, ഷാജോണ്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അബു സലീം, കൈലാശ്, സീനത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, സീമ ജി. നായര്‍, ബാദുഷ, മാല പാര്‍വതി തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരെല്ലാം സിദ്ദിഖിന്റെ മകന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.
 
പടമുകള്‍ പള്ളിയില്‍ നടന്ന കബറടക്ക ചടങ്ങില്‍ ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍