'കെജിഎഫ് 2' വീണു 'ബാഹുബലി' 2 മുന്നില്‍ തന്നെ !2024-ലെ റെക്കോര്‍ഡ് ഓപ്പണിങ് കളക്ഷനുമായി കല്‍ക്കി

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (12:07 IST)
2024-ലെ റെക്കോര്‍ഡ് ഓപ്പണിങ് കളക്ഷന്‍ നേടി ബ്രഹ്‌മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ആദ്യദിനം 180 കോടിയിലധികം കളക്ഷന്‍ നേടി.
 
 ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണിംഗ് കളക്ഷന്‍ ആണ് കലക്കി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് വരുന്നതേയുള്ളൂ.
 
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഏകദേശം 95 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗ്രോസ് കളക്ഷന്‍ ഏകദേശം 115 കോടി രൂപയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 180 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.
 
കെജിഎഫ് 2 (159 കോടി രൂപ), സലാര്‍ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നിലെത്തിയിരിക്കുകയാണ് പ്രഭാസ് ചിത്രം.223 കോടി കളക്ഷന്‍ നേടിയ ആര്‍ആര്‍ആര്‍ മുന്നില്‍ തന്നെയുണ്ട് ഇപ്പോഴും.ബാഹുബലി 2(217 കോടി) രണ്ടാം സ്ഥാനത്ത് തുടരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article