ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ സൂര്യ, 2 ഗാനങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി,'സൂര്യ 44' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (12:05 IST)
Suriya 44
നടന്‍ സൂര്യ ഇപ്പോള്‍ 'സൂര്യ 44' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് റൊമാന്റിക് ഡ്രാമയാണ്, ചിത്രത്തിലെ നടന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നതാണ്. 
 
 ഷൂട്ടിംഗ് ഇപ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പുരോഗമിക്കുകയാണ്, ചിത്രത്തിലെ 2 ഗാനങ്ങളുടെ ചിത്രീകരണം ഇതിനകം ടീം പൂര്‍ത്തിയാക്കി.
 
സൂര്യയ്ക്കൊപ്പം, പൂജാ ഹെഗ്ഡെ, സുജിത്ത് ശങ്കര്‍ എന്നിവരും സിനിമയുടെ ഭാഗമാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ ജൂലൈ ആദ്യവാരത്തോടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. ഇപ്പോള്‍, ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഊട്ടിയില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അടുത്ത മാസം 23 ന് സൂര്യയുടെ ജന്മദിനത്തിന് ശേഷം ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് പുതിയ വിവരം.
 
 ജൂലൈ 23 ന് ടൈറ്റില്‍ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. 
ഹെഗ്ഡെ, ജയറാം, കരുണാകരന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഛായാഗ്രാഹണം ശ്രേയാസ് കൃഷ്ണ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article