'റെക്സോണ സോപ്പുമായി നടക്കുന്ന നീയാണ് ഇന്നും മനസ്സില്‍';സിദ്ദിഖിന്റെ മകന്റെ ഓര്‍മ്മകളില്‍ നടി ബീന ആന്റണി

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂണ്‍ 2024 (10:51 IST)
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അവനെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ ഓര്‍മ്മകളാണ് പങ്കുവെക്കാനുള്ളത്.സാപ്പി എന്ന പേര് വിളിക്കുമ്പോള്‍ മറുവശത്ത് വിളി കേള്‍ക്കാന്‍ അവന്‍ ഇല്ലല്ലോ എന്ന സങ്കടത്തിലാണ് നടി ബീന ആന്റണി.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളായ റാഷിന്‍ ആദ്യമായി കണ്ട ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി.
 
'ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാര്‍ത്ഥനകള',- ബീന ആന്റണി കുറിച്ചു.
 
നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖിന്റെ (37) മരണവാര്‍ത്ത കേട്ട ദുഃഖത്തിലാണ് സിനിമ ലോകം.ശ്വാസതടസ്സത്തെത്തുടര്‍ന്ന് പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍