'സാപ്പിക്ക് കടയില്‍ എത്തി എന്തും കഴിക്കാം'; കണക്കുകള്‍ സിദ്ദിഖ് തീര്‍ക്കും,സിനിമ വിശേഷങ്ങളും റാഷിന് പറയാനുണ്ട്

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂണ്‍ 2024 (09:20 IST)
Actor Siddique Rasheen Siddique
നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖ് ഇനി തിരിച്ചു വരില്ല. ഓര്‍മ്മകള്‍ ബാക്കിയാക്കി അവന്‍ യാത്രയായി. തങ്ങളുടെ പ്രിയപ്പെട്ട സാപ്പിയുടെ ചോദ്യങ്ങളും അവന്റെ മറുപടിയും വീട്ടുകാരുടെയും നാട്ടുകാരുടെയും മനസ്സില്‍ ഒരു നീറ്റലായി നില്‍ക്കുന്നു.സാപ്പിയ്ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറയാന്‍ അറിയാം. വീടിനടുത്തുള്ള പലചരക്കുകള്‍ പലചരക്കു കടയിലെ സിയാദ് അവനോട് ചോദിക്കും, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആരാ ? മറുപടിയായി മമ്മൂട്ടി എന്ന് പറയും. മമ്മൂട്ടി കഴിഞ്ഞാലോ എന്ന് ചോദിക്കുന്നതിനു മുമ്പേ ദിലീപ് എന്ന ഉത്തരമുണ്ടാകും. തിരിച്ച് മമ്മൂട്ടി കഴിഞ്ഞാല്‍ ആരാണ് ചോദിച്ചാലും മോഹന്‍ലാല്‍ എന്ന് പറയും.  
 
ദിവസവും കടയില്‍ എത്താറുള്ള സാപ്പിക്ക് പല കാര്യങ്ങളും ചോദിക്കാനും പറയാനും ഉണ്ടാകും. അവന്‍ ആഗ്രഹിച്ച മറുപടി കിട്ടിയില്ലെങ്കില്‍ ചെറിയ പരിഭവം ഉള്ളില്‍ നിറയും. കടയില്‍ എത്തുന്നവര്‍ വാപ്പ സിദ്ദിഖിന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് സാപ്പിയോട് ചോദിച്ചാല്‍ അധികം ഒന്നും സംസാരിക്കാതെ തലയാട്ടും.
 
സാപ്പിക്ക് കടയില്‍ നിന്ന് ഇഷ്ടമുള്ളത് എടുത്തു കഴിക്കാനുള്ള അവകാശം കട ഉടമകള്‍ നല്‍കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ചായക്കടയില്‍ നിന്നും എന്ത് വേണമെങ്കിലും സാപ്പിക്ക് വേണമെങ്കില്‍ എടുത്ത് കഴിക്കാം.
 
മകന്‍ ഇടതു കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ കണക്കുകള്‍ കടയുടമകള്‍ പറയുന്നതനുസരിച്ച് സിദ്ദിഖ് അവര്‍ക്ക് നല്‍കാറുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍