തെലുങ്കിൽ ‘സിരി‘യാവാൻ ഗായത്രി സുരേഷ് !

Webdunia
വെള്ളി, 27 ജൂലൈ 2018 (16:53 IST)
ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഗായത്രി സുരേഷ് തെലുങ്കിലേക്ക് ചേക്കുറുന്നു. കാര്‍ത്തിക് റെഡ്ഡിയുടെ പുതിയ ചിത്രത്തിലാണ് ഗായത്രി സുരേഷ് നായിക കഥാപാത്രമായി തെലുങ്കുലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ നവീൻ ചന്ദ്രയാണ് ഗായത്രിയുടെ നയകൻ.
 
എം ബി എ പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന സിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗായത്രി സുരേഷ് അവതരുപ്പിക്കുന്നത്. തന്റേടിയും കുസൃക്കാരിയുമായ ഒരു കഥാപാത്രമാണ് ചിത്രത്തിലെ സിരി. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ഈ മാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.  
 
ജമ്ന പ്യാരിക്ക് ശേഷം കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ് എന്നീ ചിത്രങ്ങളിൽ ഗായത്രി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article