തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. വനിതാ കമ്മീഷന്റെ ശുപാർശ വ്യക്തിയുടെ മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഭാഗമാണെന്ന് കാത്തോലിക്ക ബാവ വ്യക്തമാക്കി. ഭരണഘടന ഉറപ്പു തരുന്ന സ്വാതന്ത്ര്യങ്ങളുടെ മേലുള്ള ലംഘനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പീഡന പരാതിയും ഓർത്തഡോക്സ് വൈദികർക്കെതിരെ യുവതി നൽകിയ പീഡന പരാതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും ആവശ്യപ്പെട്ട് രേഖ ശർമ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരിക്കുന്നത്.