ഒടുവിൽ ബജാജിന്റെ കുഞ്ഞൻ കാർ ‘ക്യൂട്ട്‘ വിപണിയിലെത്തുന്നു

വെള്ളി, 27 ജൂലൈ 2018 (14:21 IST)
രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ബാജാജിന്റെ കുഞ്ഞൻ കറായ ക്യൂട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപേ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരുന്നു എങ്കിലും സുരക്ഷയെ സമ്പന്ധിച്ച് കോടതിൽ വന്ന ചില പൊതു താൽ‌പാര്യ ഹർജ്ജികൾ വാഹനത്തിന്റെ വിൽ‌പന തടഞ്ഞിരുന്നു. എന്നാൽ കോടതി അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വാഹനം പുനരവതരണത്തിനു തയ്യാറെടുക്കുകയാണ്. 
 
ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലും വാഹനങ്ങൾ ലഭ്യമായി തുടങ്ങും.  തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ 35 മുതല്‍ 40 ക്യൂട്ടുകളെ നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത്. ത്രീ വീലറിന്റെ എല്ലാ സവിശേഷതകളുമുള്ള നാലുചക്ര വാഹനമാണ് ബജാജ് ക്യൂട്ടിനെ രൂപകൽ‌പന ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം രൂപയായിരിക്കും വാഹനത്തിനെ ഓൺ റോഡ് പ്രൈസ്.
 
നിലവിൽ വാണിജ്യ വാഹനമായാണ് ക്യൂട്ടിനെ വിപണിയിൽ എത്തിക്കുന്നത് പിന്നീട് പാസഞ്ചർ വാഹനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 18 എച്ച്‌പി കരുത്തും 20 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാൻ കഴിവുള്ള 216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ബജാജ് ക്യൂട്ടിന് കരുത്ത് പകരുന്നത്. ലിറ്ററിന് 35 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മണിക്കൂറിൽ 70 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍