തോന്നുംപോലെ ഫ്ലക്സ്ബോർഡുകൾ വെക്കേണ്ട; പൊതു നിരത്തുകളിലെ ഫ്ലക്സ് ബോർഡുകൾ ആപത്തെന്ന് ഹൈക്കോടതി

വെള്ളി, 27 ജൂലൈ 2018 (15:22 IST)
കൊച്ചി: പൊതു നിരത്തുകളിൽ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ ആപത്തെന്ന് ഹൈക്കോതി. ഇവ നിയന്ത്രിക്കുന്നതിനയി സംസ്ഥാനത്ത് എന്തു നടപടികൾ സ്വികരിച്ചു എന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 
 
വ്യക്തികളും സംഘടനകളും തോന്നുംപോലെ ഫ്ലക്സുകൾ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ഫ്ലക്സുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.   
 
ഇതേവരെ ഫ്ലക്സുകൾ നിയന്ത്രിക്കുന്നതിനായി സർക്കാ‍ാർ എന്തു നടപടിയാണ് സ്വീകരിച്ചത് എന്ന് കോടതി ആരാഞ്ഞു. തന്റെ സ്ഥാപനത്തിനു മുന്നിലെ ഫ്ലക്സ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു വ്യാപാരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍