Mammootty: രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍, മട്ടുപ്പാവില്‍ വന്ന് കൈവീശി മെഗാസ്റ്റാര്‍; വീഡിയോ കാണാം

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (09:16 IST)
Happy Birthday Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. ബലൂണുകളുമായാണ് പല ആരാധകരും എത്തിയത്.

മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ കരിമരുന്ന് പ്രകടനം നടത്തി. 12 മണിക്ക് കേക്ക് മുറിച്ചാണ് ആരാധകര്‍ മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കിയത്.

വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആരാധകരെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article