സുഹൃത്തായ ഭര്‍ത്താവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് പിറന്നാളാശംസകളുമായി ഭാര്യയും നടിയുമായ ഉണ്ണിമായ

കെ ആര്‍ അനൂപ്

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (12:51 IST)
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് ആദ്യ സിനിമ.ദിലീഷ് നായരുമായി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചത്.ഫഹദ് ഫാസിലിന്റെ ജോജിയും ശ്യാം പുഷ്‌കരന്‍ ചിത്രമാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്യാമിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ഉണ്ണിമായ പ്രസാദ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unnimaya Prasad (@unnimango)

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്.ഷാരൂഖ് - ആഷിഖ് അബു ചിത്രം അണിയറുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.ബോളിവുഡ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍