Empuraan: അങ്ങനെ ഒടിയനും മരക്കാറും വീണു; ബോക്‌സ് ഓഫീസില്‍ ഖുറേഷി താണ്ഡവം, തൂക്കുമോ 'ലിയോ'യെ?

രേണുക വേണു
ശനി, 22 മാര്‍ച്ച് 2025 (07:33 IST)
Empuraan : Day 1 Box Office Collection

Empuraan: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ആദ്യദിന കേരള കളക്ഷന്‍ ഏഴ് കോടി കടന്നതായി റിപ്പോര്‍ട്ട്. റിലീസ് ദിനം ആകുമ്പോഴേക്കും ഇത് 10 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ച് ആദ്യദിന കളക്ഷനില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. 
 
എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇതിനോടകം 20 കോടി കടന്നു. റിലീസ് ദിനം ആകുമ്പോഴേക്കും ഇത് 30 കോടി കടക്കുമെന്ന് ഉറപ്പാണ്. സിനിമയ്ക്കു നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 40-45 കോടിയാകും. ആദ്യദിനം 50 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ സ്വന്തമാക്കാന്‍ എമ്പുരാന് സാധിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 
 
ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്ന മലയാള സിനിമ മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ്. ആദ്യദിനം 20 കോടിയാണ് മരക്കാര്‍ വേള്‍ഡ് വൈഡായി കരസ്ഥമാക്കിയത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം ഏറ്റവും കൂടുതല്‍ പണം വാരിയത് വിജയ് ചിത്രം ലിയോ ആണ്. 12 കോടിയാണ് ലിയോ ആദ്യദിനം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നേടിയത്. ഇതിനെ മറികടക്കാന്‍ എമ്പുരാന് സാധിച്ചേക്കാം. മോഹന്‍ലാലിന്റെ ഒടിയന്‍ (6.76 കോടി) ആണ് ആദ്യദിനം ഏറ്റവും കൂടുതല്‍ കേരള കളക്ഷന്‍ സ്വന്തമാക്കിയ മലയാള സിനിമ. എമ്പുരാന്‍ ഇതിനോടകം ഒടിയനെ മറികടന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article