ദുല്‍ക്കറിന്‍റെ മാസ് പടം, മമ്മൂട്ടിയും ചേരുന്നു? - റോഷന്‍ ആന്‍ഡ്രൂസിന്‍റെ ‘പൊലീസ് സ്റ്റോറി’ !

ജെയ്‌സി പീറ്റര്‍
ശനി, 30 നവം‌ബര്‍ 2019 (20:23 IST)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്നു. ഒരു പൊലീസ് ഓഫീസറായാണ് ദുല്‍ക്കര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. സഞ്ജയ് - ബോബി ടീമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
ഈ സിനിമയുടെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. അതേസമയം, ചിത്രത്തില്‍ മമ്മൂട്ടിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സിനിമയില്‍ ഇതുവരെ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. ഈ സിനിമയിലൂടെ അത് സാധ്യമാകുമെന്നാണ് സൂചനകള്‍.
 
മമ്മൂട്ടിയെയും ദുല്‍ക്കറെയും ഒരുമിപ്പിക്കാന്‍ കഴിഞ്ഞാല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഈ ‘പൊലീസ് സ്റ്റോറി’ ചരിത്ര സംഭവമായി മാറും. ദുല്‍ക്കര്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
ഇതിന് മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് ചെയ്ത പൊലീസ് കഥ ‘മുംബൈ പൊലീസ്’ ആയിരുന്നു. ആ സിനിമ ഗംഭീര വിജയം നേടി. അതുകൊണ്ടുതന്നെ ദുല്‍ക്കറും റോഷനും ഒരുമിക്കുന്ന പൊലീസ് ചിത്രത്തിനുമേലെയും പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article