അയാള്‍ക്കിനി ഡേറ്റ് കൊടുക്കില്ലെന്ന് മമ്മൂട്ടി പറയും, കുറച്ചുകഴിയുമ്പോള്‍ അറിയും അയാളുടെ പടത്തില്‍ മമ്മൂട്ടിയാണ് നായകനെന്ന് !

നെജിന്‍ ഫ്രാന്‍സിസ്

ശനി, 30 നവം‌ബര്‍ 2019 (18:22 IST)
മമ്മൂട്ടി തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. മമ്മൂട്ടി എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും കലൂര്‍ ഡെന്നിസ് പറയുന്നു. 
 
“മമ്മൂട്ടി ഒരു പച്ചയായ മനുഷ്യനാണ്. ഒരു സാധാരണക്കാരന്‍റെ എല്ലാ ഗുണദോഷങ്ങളും അയാളിലുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യപ്പെടാം, പക്ഷേ ഉള്ളില്‍ അതുകാണില്ല” - ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു. 
 
“ചിലപ്പോള്‍ മമ്മൂട്ടി പെട്ടെന്ന് പറയും ഇന്നയാള്‍ക്ക് സിനിമ ചെയ്യാന്‍ ഇനി ഞാന്‍ ഡേറ്റ് കൊടുക്കില്ലെന്ന്. കുറച്ചുകഴിഞ്ഞുകേള്‍ക്കാം അയാളുടെ സിനിമയില്‍ മമ്മൂട്ടി നായകനെന്ന്. അന്നങ്ങനെ പറഞ്ഞല്ലോന്ന് നമ്മള്‍ ചോദിച്ചാലും അതൊക്കെ എപ്പോഴേ മറന്നു എന്നായിരിക്കും മൂപ്പരുടെ മറുപടി. ഒന്നും ദീര്‍ഘകാലം മനസില്‍ വയ്ക്കുന്ന ആളല്ല മമ്മൂട്ടി” - കലൂരാന്‍ പറയുന്നു.
 
“മമ്മൂട്ടിയുമായിട്ടുപോലും എനിക്ക് സൌന്ദര്യപ്പിണക്കം ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ സിനിമയുമായി ബന്ധപ്പെട്ട് മാത്രമാണ്. ഒരിക്കലുമത് വ്യക്തിപരമായിരുന്നില്ല” - ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍