മമ്മൂട്ടി ഒരു ടെറര്‍, എപ്പോള്‍ ദേഷ്യം വരും എന്ന് പറയാന്‍ പറ്റില്ല: സൂപ്പർ നായിക തുറന്നടിക്കുന്നു!

നീബ ഷെറിൻ

ശനി, 30 നവം‌ബര്‍ 2019 (15:57 IST)
മമ്മൂട്ടി - ഗീത ജോഡി മലയാളത്തില്‍ ഏറെ ആരാധകരുള്ള ഒരു കൂട്ടുകെട്ടാണ്. ഇരുവരും ഒരുമിച്ച് വരുന്ന സിനിമകള്‍ തിയേറ്ററില്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം വാത്സല്യമാണ്.
 
മമ്മൂട്ടിയെക്കുറിച്ച് ഗീതയ്ക്ക് എപ്പോഴും നല്ലത് മാത്രമേ പറയാറുനുള്ളൂ. ഇപ്പോള്‍ ലൊക്കേഷനില്‍ മമ്മൂക്ക വളരെ ഫ്രീയായി ഇടപെടുമെന്നാണ് കേള്‍ക്കുന്നതെന്നും എന്നാല്‍ പണ്ട് അദ്ദേഹം വളരെ സീരിയസ് ആയിരുന്നു എന്നും ഗീത പറയുന്നു.
 
“അന്നൊക്കെ ഒരു ടെറര്‍ വരുന്നപോലെയായിരുന്നു. എപ്പോള്‍ ചിരിക്കും എപ്പോള്‍ ദേഷ്യം വരും എന്നൊന്നും പറയാന്‍ പറ്റില്ല. ചില സമയത്ത് അദ്ദേഹം ഗുഡ്‌മോണിങ് പറയും. ചിലപ്പോള്‍ ഒന്നും പറയില്ല” - ഒരു അഭിമുഖത്തില്‍ ഗീത വ്യക്തമാക്കിയിരുന്നു.
 
എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും നല്ല നടനാണെന്നും സുന്ദരനാണെന്നും ഗീത പറയുന്നു. ക്ഷമിച്ചു എന്നൊരു വാക്ക്, രാരീരം, ആവനാഴി, സായംസന്ധ്യ, അതിനുമപ്പുറം, ഒരു വടക്കന്‍ വീരഗാഥ, നായര്‍സാബ്, വാത്സല്യം, അയ്യര്‍ ദി ഗ്രേറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍‌റാം എന്നിവയാണ് മമ്മൂട്ടിയും ഗീതയും ഒരുമിച്ച ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍