മാവീരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂണ്‍ 2023 (09:15 IST)
ബാക്ക് ടു പാക്ക് ഹിറ്റുകള്‍ക്കു ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ മാവീരന്റെ അപ്‌ഡേറ്റ് പുറത്ത്.മാവീരന്റെ ഡബ്ബിംഗ് ശിവകാര്‍ത്തികേയന്‍ പൂര്‍ത്തിയാക്കി.
 
'മാവീരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി.ഈ യാത്രയില്‍ അങ്ങേയറ്റം സന്തോഷവും ആകാംക്ഷയുണ്ട്.മഡോണ്‍ അശ്വിനും അവന്റെ ടീമും എന്താണ് ഉണ്ടാക്കിയതെന്ന് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കുന്നു.'-ശിവകാര്‍ത്തികേയന്‍ എഴുതി.
 
മാസ്സ് ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് വിധു അയ്യണ്ണ ഛായാഗ്രാഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്നു.അദിതി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മിഷ്‌കിന്‍ പ്രതിനായകനെ അവതരിപ്പിക്കുന്നു. ജൂലൈയില്‍ ബക്രീദിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article