BigBoss Season 6: ബിഗ്ബോസ് വീട്ടിലേക്ക് മുടിയനും

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (20:19 IST)
Mudiyan bigboss
ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ മത്സരാര്‍ഥിയായി ഋഷി എസ് കുമാര്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഉപ്പും മുളകും സീരിയലിലൂടെ മുടിയന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് റിഷി ശ്രദ്ധേയനായത്. സീരിയലില്‍ നിന്നും കുറച്ച് കാലമായി വിട്ടുനില്‍ക്കുകയായിരുന്ന റിഷി ബിഗ്‌ബോസ് വീട്ടിലെത്തുമെന്ന് പല യൂട്യൂബ് ചാനലുകളും പ്രവചനം നടത്തിയിരുന്നു.
 
ഉപ്പും മുളകും സീരിയലില്‍ ബാലുവിന്റെയും നീലുവിന്റെയും മകനായ വിഷ്ണു എന്ന കഥാപാത്രമായാണ് റിഷി എത്തിയത്. മടിയനായ ചേട്ടനെന്ന നിലയില്‍ റിഷിയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ടെലിവിഷനില്‍ ആദ്യമെത്തുന്നതെങ്കിലും ഡാന്‍സിനൊപ്പം അഭിനയത്തിലും റിഷി വിജയമായി. പൈപ്പില്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും 30 കാരനായ റിഷി വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ അച്ഛന്‍ വ്യവസായിയായ സുനില്‍കുമാറും അമ്മ പുഷ്പലതയും സഹോദരങ്ങള്‍ റിതുവും റിഷേഷുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article