BigBoss season 6: മത്സരാർഥിയായി ജോർജുകുട്ടിയുടെ മകൾ!

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (19:51 IST)
Ansiba Bigboss
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായി സിനിമാതാരം അന്‍സിബ. ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബ ബിഗ്‌ബോസിന്റെ പുതിയ സീസണിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2013ല്‍ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും അന്‍സിബയെ സുപരിചിതയാക്കിയത് ദൃശ്യമായിരുന്നു.
 
1992 ജൂണ്‍ 18ന് കോഴിക്കോട് ജില്ലയിലാണ് അന്‍സിബയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിവില്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായി വന്ന ശേഷമാണ് അന്‍സിബ സിനിമയിലേക്കെത്തുന്നത്. ദൃശ്യത്തിന്റെ വന്‍ വിജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടര്‍ച്ചയായ അവസരങ്ങള്‍ പക്ഷേ പിന്നീട് ലഭിച്ചില്ല. നിരവധി മലയാളം,തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത അന്‍സിബ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article