ഞാൻ നിങ്ങളുടെ ഫാൻ, ഒന്നിച്ച് സിനിമ ചെയ്യണം, സായ് പല്ലവിയോട് മണി രത്നം

അഭിറാം മനോഹർ
ഞായര്‍, 20 ഒക്‌ടോബര്‍ 2024 (15:43 IST)
താന്‍ സായ് പല്ലവിയുടെ വലിയ ആരാധകനാണെന്ന് സംവിധായകന്‍ മണിരത്‌നം. അമരന്‍ എന്ന പുതിയ സിനിമയുടെ പ്രീ റിലീസ് ചടങ്ങിനിടെയാണ് മണിരത്‌നം സായ് പല്ലവിയെ പറ്റി സംസാരിച്ചത്. സായ് പല്ലവിയ്‌ക്കൊപ്പം പുതിയ സിനിമ ചെയ്യാനുള്ള ആഗ്രവവും മണിരത്‌നം പങ്കുവെച്ചു.
 
ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു മണിരത്‌നത്തിന്റെ വാക്കുകള്‍. മണിരത്‌നത്തിന്റെ സിനിമകള്‍ കണ്ട വെളിച്ചത്തിലാണ് താന്‍ തിരക്കഥകള്‍ തെരെഞ്ഞെടുക്കാറുള്ളതെന്നായിരുന്നു ഇതിന് മറുപടിയായി സായ് പല്ലവി പറഞ്ഞത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് എനിക്ക് അധികം സംവിധായകരെ അറിയില്ലായിരുന്നു. ആകെ അറിയാവുന്ന സംവിധായകന്‍ മണിരത്‌നമായിരുന്നു. ഞാന്‍ ഇന്ന് ഓരോ കഥാപാത്രവും തിരക്കഥയും ശ്രദ്ധയോടെ തിരെഞ്ഞെടുക്കുന്നതിന് കാരണം മണിരത്‌നമാണ് എന്നായിരുന്നു സായ് പല്ലവിയുടെ വാക്കുകള്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article