ആർമി ഓഫീസറായി ശിവകാർത്തികേയൻ, അമരൻ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ

വെള്ളി, 19 ജൂലൈ 2024 (12:05 IST)
Sivakarthikeyan
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായ അമരന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവെച്ചത്. ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 31നാണ് സിനിമ റിലീസ് ചെയ്യുക.
 
ചിത്രത്തില്‍ ആര്‍മി ഓഫീസറായ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ നയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. സോണി പിക്‌ചേഴ്‌സും രാജ് കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍