തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക. സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി.വി.പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കിയത് നിമിഷ് രവിയുമാണ്.