നവ്യാ നായരും ഭാവനയും ഒരുപോലെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നവ്യാ നായരുടെ ഡാൻസ് പ്രോഗ്രമാണ്. അഭിനയം മാത്രമല്ല നൃത്തവും പാട്ടുമൊക്കെ തനിക്ക് വഴങ്ങുമെന്ന് താരം മുൻപേ തെളിയിച്ചതാണ്.
നവ്യാ നായാർക്ക് ആശംസയുമായെത്തിയ ഭാവനയുടെ വീഡിയോയും ഇതിനൊപ്പം തന്നെ വൈറലായിരിക്കുകയാണ്. ഭാവനയുടെ ആശംസാ വീഡിയോ നവ്യ നായരാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുന്നു.
ഭാവനയും നവ്യയും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലെത്തിയ കാലം മുതൽ രണ്ടുപേർക്കും മികച്ച പിന്തുനയാണ് ലഭിച്ചിരിക്കുന്നതും. മലയാളത്തില്‍ മാത്രമല്ല ഇരുവരും തമിഴിലും തെലുങ്കിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു.