മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. തങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളാണ് ഇവർ മൂന്ന് പേരും. എന്നാൽ ഇവർക്കിടയിൽ ഉണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യാ നായർ. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു.