ഡെറിക് എബ്രഹാമിന്റെ മാസ് ലുക്കിന് പിറകിലെ രഹസ്യം ഇതാണ്; സംവിധായകൻ പറയുന്നു

Webdunia
ശനി, 9 ജൂണ്‍ 2018 (08:26 IST)
അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇതിന്റെ പിന്നിൽ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? വിവിധ തരത്തിലുള്ള ഡെറിക് എബ്രഹാമിന്റെ പോസ്‌റ്ററുകൾ ആരാധകരിൽ ആശങ്കയുണർത്തുകയാണ്. ഈ സംശയം ഇങ്ങനെ നിൽക്കുമ്പോഴാണ് സംവിധായകൻ ഷാജൊ പാടൂറും മമ്മൂട്ടിയുടെ ലുക്കിനെപ്പറ്റി പറയുന്നത്. കഥയിലും തിരക്കഥയിലും മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും കാര്യമുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. തലമുടിയിലും താടിയിലും വരെ എബ്രഹാമിന് പ്രത്യേകതകളുണ്ട്.
 
സാൾട്ട് ആൻഡ് പെപ്പർ സ്‌റ്റൈലാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് വരെ ചർച്ച ചെയ്യുന്നവരാണ് പ്രേക്ഷകർ. ഡെറിക് എബ്രഹാമിന്റെ ജീവിതത്തിലെ വ്യത്യസ്‌തമായ മുഖങ്ങളാണ് ഈ ചിത്രങ്ങളിലൂടെ കാണിക്കുന്നതെന്നാണ് ഷാജീ പാടൂർ പറയുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായി മമ്മൂട്ടി വേഷമിടുമ്പോൾ ആൻസൺ പോൾ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു.
 
കനിഹ, രഞ്ജി പണിക്കർ‍, സിദ്ദിഖ്, കലാഭവന്‍ ഷാജോൺ‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article