അനശ്വരയോ മമിതയോ ? പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ ആര്

കെ ആര്‍ അനൂപ്
വ്യാഴം, 20 ജൂണ്‍ 2024 (09:20 IST)
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള രണ്ട് യുവനടിമാരാണ് അനശ്വര രാജനും മമിത ബൈജുവും. ഏകദേശം ഒരേ കാലയളവില്‍ സിനിമയിലെത്തിയ നടിമാര്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 'നേര്', 'ഗുരുവായൂര്‍ അമ്പലനടയില്‍' തുടങ്ങിയ സിനിമകളിലൂടെ അനശ്വര രാജനും പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ മമിത ബൈജുവും ഉയരങ്ങളിലെത്തി. 2021ല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അനശ്വര രാജന്‍, മലയാള നടിമാരില്‍ പതിനേഴാം സ്ഥാനത്തായിരുന്നു. തൊട്ട് പുറകെ പതിനെട്ടാമതായി മമിത ബൈജുവും ഉണ്ടായിരുന്നു. എന്നാല്‍ മുന്‍നിര നടിമാരെ എല്ലാം പിന്നിലാക്കി ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്ന പട്ടികയില്‍ മമിത ബൈജു ഒന്നാമതെത്തി. നാലാം സ്ഥാനത്താണ് അനശ്വര രാജന്‍. മഞ്ജു വാര്യരെ പിന്നിലാക്കിയാണ് മമിത ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ട് നടിമാരും പ്രതിഫലം വന്‍തോതില്‍ ഉയര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. 
 
25 മുതല്‍ 50 ലക്ഷം വരെയായിരുന്നു 2021 വരെ അനശ്വര രാജനും മമിത ബൈജുവും പ്രതിഫലമായി വാങ്ങിയത്. പ്രേമലു എന്ന സിനിമയിലൂടെ ദക്ഷിണേന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ മമിത പ്രതിഫലം വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. അനശ്വര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇരു താരങ്ങളുടെയും പുതിയ പ്രതിഫലം എത്രയാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ആദ്യമായി സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് പ്രതിഫലമായി ഒന്നും ലഭിച്ചിരുന്നില്ലെന്ന് മമിത പറഞ്ഞിട്ടുണ്ട്. 
 
രണ്ടാമത്തെ സിനിമയിലേക്ക് വിളി വന്നപ്പോള്‍ താരത്തിന് 6000 രൂപ പ്രതിഫലമായി ലഭിച്ചു. ഇപ്പോള്‍ വിജയ സിനിമകളുടെ ഭാഗമായി മാറാന്‍ കഴിയുന്ന താരം പ്രതിഫലം ഉയര്‍ത്തിയോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോള്‍ കോടികള്‍ ആണോ മമിത വാങ്ങുന്നത് ?
 
തന്റെ മുന്നില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും പക്ഷേ കോടികള്‍ വാങ്ങാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും മമിത പറയുന്നു. തന്റെ മാര്‍ക്കറ്റിംഗ് ലെവല്‍ അനുസരിച്ചുള്ള പ്രതിഫലമാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും കോടികളിലേക്ക് എത്താന്‍ ഇനിയും ദുരമുണ്ടന്നും മമിത നേരത്തെ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article