ഒരേ ഒരു ടീസര്‍ കൊണ്ട് ഞെട്ടിച്ച അമല,അനാര്‍ക്കലിയുടെ സൈക്കോ ത്രില്ലര്‍, ഉടന്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 17 മെയ് 2023 (09:05 IST)
ഒരേ ഒരു ടീസര്‍ കൊണ്ട് ഞെട്ടിച്ച ചിത്രമാണ് അമല.അനാര്‍ക്കലി, ശരത് അപ്പാനി എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം സസ്പെന്‍സും നിഗൂഢതകളും നിറഞ്ഞ ഒരു സൈക്കോ ത്രില്ലറാണ്. തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ റിലീസ് ഉണ്ട്.
 
പാന്‍ ഇന്ത്യന്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും.രജീഷ വിജയനും ശ്രീകാന്തും കൂടാതെ സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്‍മരിയ ബിട്ടോ ഡേവിഡ്‌സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മലയാളത്തിലും 
 
 ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും നിര്‍ഹിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article