'ഒരു സിഗരറ്റ് പോലും വലിക്കാത്ത പെണ്‍കുട്ടിയായിരുന്നു, പക്ഷേ ഇപ്പോള്‍ ആളുകള്‍ കാണുന്നത് ഇങ്ങനെ': അനുഭവം പറഞ്ഞ് ഐശ്വര്യ

നിഹാരിക കെ.എസ്
ചൊവ്വ, 25 മാര്‍ച്ച് 2025 (08:40 IST)
കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ പുതിയൊരു നടി കൂടി മലയാള സിനിമയിലേക്കെത്തിയിരിക്കുകയാണ്, ഐശ്വര്യ രാജ്. നായികയായിട്ടാണ്, വില്ലത്തിയായിട്ടാണ് ഐശ്വര്യയുടെ എൻട്രി. ചിത്രം ഒ.ടി.ടിയിൽ എത്തിയതോടെ വില്ലത്തിമാരെ തിരയുകയാണ് സോഷ്യൽ മീഡിയ. ചുരുണ്ട മുടിയും പൂച്ചക്കണ്ണുകളും ഉള്ള ആ നടി ആരാണെന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്നത്. അന്ന ലൂയിസ് എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത് പാലക്കാട്ടുകാരിയായ ഐശ്വര്യ രാജ് ആണ്.
 
താൻ ശരിക്കും ഇങ്ങനെയായിരുന്നില്ലെന്നും ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. സിനിമയ്ക്ക് വേണ്ടിയാണ് നടി ഇങ്ങനെ ഒരു മേക്കോവര്‍ നടത്തിയത്. ആദ്യം വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഈ മാറ്റം അത്ര പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ നല്ല പ്രതികരണമാണ് എന്ന് ഐശ്വര്യ പറയുന്നു
 
ജീവിതത്തില്‍ ഒരു സിഗരറ്റ് പോലും വലിക്കാത്ത ആളാണ് ഐശ്വര്യ, സിനിമയില്‍ മയക്ക് മരുന്ന് വലിച്ചു കയറ്റുന്ന പെണ്‍കുട്ടിയാണ്. മയക്ക് മരുന്ന് എന്ന് പറഞ്ഞ് ഗ്ലൂക്കോസ് പൊടിയാണ് വലിച്ചത്. ഇന്ന് മലയാളികള്‍ ഐശ്വര്യയെ കാണുന്നതും പുതിയ കാലത്തിന്റെ പ്രതിനിധിയായിട്ടാണ്. ഷോട്ടിന് വേണ്ടി പുകച്ചിട്ട്, ചുമച്ചുകൊണ്ടാണ് ഷോട്ടിന് റെഡിയായത് എന്ന് സഹതാരങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article