രണ്ടാമതും അച്ഛനാകുന്നു, സന്തോഷ വാര്‍ത്തയുമായി 'വര്‍ഷങ്ങള്‍ക്കുശേഷം' നടന്‍ ശ്രീറാം

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (09:07 IST)
Sreeram Ramachandran
സീരിയല്‍ നിന്ന് സിനിമയുടെ ലോകത്ത് സജീവമാകുകയാണ് നടന്‍ ശ്രീറാം. വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ താരം ഒടുവില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴത്തെ തന്റെ ഒരു സന്തോഷ വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ശ്രീറാം.
 
 'ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ'എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഭാര്യ വന്ദിത വീണ്ടും ഗര്‍ഭിണിയായ സന്തോഷത്തിലാണ് ശ്രീറാം. മൂത്തമകള്‍ വിസ്മയ്ക്ക് 9 വയസ്സുണ്ട്. അവള്‍ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്ന ത്രില്ലിലാണ് കുടുംബം.കസ്തൂരിമാന്‍ സീരിയലില്‍ ശ്രീറാമിന്റെ നായികയായ റെബേക്ക സന്തോഷ് ഉള്‍പ്പെടെ നിരവധി പേരാണ് നടന് ആശംസകളുയി എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreeram Ramachandran (@sreeram.ramachandran)

ശ്രീറാമും വന്ദിതയും കോളേജില്‍ ഒരുമിച്ച് പഠിച്ച ആളുകളാണ്.നര്‍ത്തകിയായ വന്ദിതയെ സുഹൃത്താക്കി മാറ്റിയ ശ്രീറാം പ്രണയിനിയാക്കി കൂടെ കൂട്ടി. ഈ കൂട്ട് വിവാഹത്തിലും എത്തി.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article