അഞ്ചാം ദിവസം കോടികൾ നേടി 'വർഷങ്ങൾക്കുശേഷം', കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഏപ്രില്‍ 2024 (15:24 IST)
മലയാളത്തിലെ യുവ താരനിര അണിനിരന്ന വർഷങ്ങൾക്കുശേഷം വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗ്ഗീസ്, കല്യാണി പ്രദർശൻ ഉൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. തിയേറ്ററുകളിലെത്തി അഞ്ചാം ദിവസം, ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 2.80 കോടി നേടി.
 
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 15.90 കോടി ഇതിനോടകം തന്നെ നേടി.2024 ഏപ്രിൽ 15 തിങ്കളാഴ്ച,45.27% ഒക്യുപൻസി ഉണ്ടായിരുന്നു.
 
ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ ഇപ്പോൾ 35.65 കോടി രൂപയിലേക്ക് എത്തി.പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും കല്യാണി പ്രിയദര്‍ശനും ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
 
വിനീത് ശ്രീനിവാസൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാലിനും ധ്യാൻ ശ്രീനിവാസിനും ഒപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍