പത്തൊന്‍പതാം ദിവസവും ഒരുകോടിയ്ക്ക് മുകളില്‍ കളക്ഷന്‍,'ആടുജീവിതം' ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഏപ്രില്‍ 2024 (15:28 IST)
പൃഥ്വിരാജിന്റെ ആടുജീവിതം കാണാന്‍ നിരവധി ആളുകളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കാണാനായാണ് കൂടുതല്‍ പേരും വരുന്നത്.ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാര്‍ച്ച് 28നാണ് പുറത്തുവന്നത്. തിയേറ്ററുകളില്‍ വിജയകരമായി പത്തൊന്‍പത് ദിവസം പൂര്‍ത്തിയാക്കിയ സിനിമയുടെ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഏപ്രില്‍ 15 ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് 1.19 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ ആകെ കളക്ഷന്‍ 74.94 കോടി രൂപയായി.
 മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. ഇപ്പോള്‍, പത്തൊന്‍പത് ദിവസങ്ങള്‍ക്ക് ശേഷം, മൂന്നാം തിങ്കളാഴ്ച തിയേറ്ററുകളില്‍ 44.65 ശതമാനം ഒക്യുപന്‍സി നേടാനായി.
 
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍